ഈജിപ്തിൽ ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തിയ ഫാക്ടറി ഉടമയക്ക് ജയില്‍ശിക്ഷ

ഈജിപ്തിൽ ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തിയ ഫാക്ടറി ഉടമയക്ക് ജയില്‍ശിക്ഷ.കെയ്‌റോയിലെ അല്‍ സേയ്‌ടോണിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാക്ടറി ഉടമ  30,000 ഈജിപ്ഷ്യന്‍ പൗണ്ടും പിഴയായി നല്‍കണമെന്ന് കോടതി വിധിയില്‍ പറയുന്നു. ഒരു സ്ഥലത്തെ ഫാക്ടറിയില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റില്‍ ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തുന്നതായി നിരവധി വ്യാപാരികളും പൊതുജനങ്ങളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉപ്പും പഞ്ചസാരയും കലര്‍ത്തിയ പാക്കറ്റ് പിടിച്ചെടുത്തു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ ഓര്‍ഡര്‍ അനുസരിച്ച് ഫാക്ടറിയില്‍ പരിശോധന നടത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave A Reply