സെന്ന ഹെഗ്‍ഡെ ചിത്രം ‘1744 ഡബ്ല്യുഎ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

സെന്ന ഹെഗ്‍ഡെ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ”1744 ഡബ്ല്യുഎ’ . ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ഈ സിനിമയുടെ പുതിയ പോസ്റ്റർ  പുറത്തിറങ്ങി. 1744 വൈറ്റ് ആള്‍ട്ടോ’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഒരുക്കുന്ന ചിത്രമാണിത്.

രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. വിന്‍സി അലോഷ്യസ് ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ശ്രീരാജ് രവീന്ദ്രന്‍ ആണ്. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്. ചിത്രം നിർമിക്കുന്നത് കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ്.

Leave A Reply