ഗുരുതര വീഴ്ച: പിഴ അടയ്ക്കാൻ ഈരാറ്റുപേട്ട നഗരസഭയ്‌ക്ക് ഗ്രീൻ ട്രൈബ്യൂണലിന്റെ നോട്ടിസ്

മാലിന്യസംസ്‌കരണത്തിലെ ഗുരുതര വീഴ്ചയ്ക്ക് പിഴ അടയ്ക്കാൻ ഈരാറ്റുപേട്ട നഗരസഭയ്‌ക്ക് ഗ്രീൻ ട്രൈബ്യൂണലിന്റെ നോട്ടിസ്. മാലിന്യസംസ്‌കരണം സംബന്ധിച്ച് ഗ്രീൻ ട്രൈബ്യൂണൽ സംസ്ഥാനത്തെ എല്ലാ നഗരസഭകൾക്കും മാർഗനിർദേശം നൽകിയിരുന്നു. 2020 ഏപ്രിൽ ഒന്ന് മുതൽ 2022 ഫെബ്രുവരി വരെ നഗരസഭ നടത്തിയ മാലിന്യസംസ്‌കരണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.
പ്ലാസ്റ്റിക്‌ മാലിന്യം സൂക്ഷിക്കുന്നത് നഗരസഭ കെട്ടിടത്തിന് കല്ലിട്ടിടത്ത്‌
പ്രതിദിനം ഒരു ടണ്ണോളം മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ഇതിൽ പ്ലാസ്റ്റിക് മാലിന്യം നഗരസഭയുടെ പുതിയ കെട്ടിടം നിർമിക്കാനായി കല്ലിട്ട സ്ഥലത്താണ് തള്ളുന്നത്. ജൈവമാലിന്യങ്ങൾ തേവരുപാറയിലെ കേന്ദ്രത്തിലേക്കും മാറ്റും. ഈരാറ്റുപേട്ട മഞ്ചാടി തുരുത്തിലാണ്‌ നഗരസഭയുടെ പുതിയ കെട്ടിടത്തിന് കല്ലിട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ സമയത്തായിരുന്നു കല്ലിടൽ.
കിഫ്‌ബിയിൽ നിന്നും എട്ടുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ബഹുനില കെട്ടിടം പണിയുന്നത്. സ്ഥലത്ത് നേരത്തെ സ്ലോട്ടർ ഹൗസാണ് പ്രവർത്തിച്ചിരുന്നത്. മതിയായ മാലിന്യസംസ്‌കരണ സംവിധാനം ഇല്ലാതിരുന്നതിനാലാണ് സ്‌ലോട്ടർ ഹൗസിലെ പ്രവർത്തനം നഗരസഭ നിർത്തലാക്കിയത്. 10 അടിയോളം ഉയരത്തിലാണ്‌ ചാക്കുകളിൽ കെട്ടി പ്ലാസ്റ്റിക് മാലിന്യം വച്ചത്. മാലിന്യങ്ങൾ മീനച്ചിൽ നദിയിലെത്തി സമീപത്തെ തടയണയിൽ അടിയുന്നു. സമീപത്തായി ആരാധനാലയങ്ങളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്.
Leave A Reply