ർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ജൂൺ രണ്ടിലേക്ക് മാറ്റി

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള ജുഡിഷ്യൽ അന്വേഷണം സ്റ്റേചെയ്‌ത സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ജൂൺ രണ്ടിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുമെന്ന് ഇന്നലെ അസി. സോളിസിറ്റർ ജനറൽ അറിയിച്ചു. തുടർന്നാണ് അപ്പീൽ മാറ്റിയത്.

സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ മൊഴിനൽകാൻ നിർബന്ധിച്ചെന്ന് പ്രതികൾ ആരോപിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കൊച്ചി സോണൽ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ കഴിഞ്ഞ ആഗസ്‌റ്റ് 11നാണ് സിംഗിൾബെഞ്ച് ജുഡിഷ്യൽ അന്വേഷണം സ്റ്റേചെയ്തത്.

Leave A Reply