കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ് പ്രശ്ന പരിഹാരമായത്.

ഇതിനിടെ കെഎസ്ആർടിസിയിലെ ശന്പള പ്രതിസന്ധിയിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇന്ന് മന്ത്രി മന്ദിരങ്ങളിലേക്ക് ബിഎംഎസ് പട്ടിണി മാർച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാർച്ച്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഗതാഗതമന്ത്രി തിരുവനന്തപുരത്ത് ഇല്ല. വയനാട്,കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിൽ വിവിധ മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്കാണ് മാർച്ച്. ഇതോടൊപ്പം കെഎസ്ആർടിസിയിലെ ഡീസൽ പർച്ചേസിൽ അഴിമതി ആരോപണമുന്നയിച്ച് ബിഎംഎസ് മുഖ്യമന്ത്രിക്ക് പരാതി നൽകി

Leave A Reply