വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷം. അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം. പ്രളയത്തിൽ ഇന്നലെ മാത്രം നാല് പേർ മരിച്ചു. ഇതോടെ ആകെ മരണം 14 ആയി.

നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. നവ്ഗാവ് ജില്ലയിൽ മാത്രം മൂന്നര ലക്ഷത്തോളം പേര് പ്രളയം ബാധിച്ചു. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വ്യോമസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.
Leave A Reply