രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചതിന്റെ 31ാം വാർഷികം ആചരിക്കും

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ചതിന്റെ 31ാം വാർഷികം കെ.പി.സി.സി സമുചിതമായി ആചരിക്കും. 21ന് രാവിലെ 10ന് ഇന്ദിരാഭവനിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി അനുസ്മരണ പ്രഭാഷണം നടത്തും.

യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള എന്നിവരടക്കം പങ്കെടുക്കും. പുഷ്പാർച്ചന നടത്തിയ ശേഷം പ്രാർത്ഥനാ ഗീതത്തോടെ പരിപാടി ആരംഭിക്കും.

Leave A Reply