കുസാറ്റ് വിദ്യാര്‍ത്ഥികള്‍ അഡ്വ. ഹരീഷ് വാസുദേവനുമായി സംവദിച്ചു

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ശാസ്ത്ര സമൂഹ കേന്ദ്രത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സയന്‍സ് ടാലന്റ് ആന്റ് ടോട്ടല്‍ കപ്പാസിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അഡ്വ. ഹരീഷ് വാസുദേവനുമായി സംവദിച്ചു.

കുട്ടികളുടെ നിയമങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന 120 വിദ്യാര്‍ത്ഥികളാണ് 22 ദിവസം നീളുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രഗ്തഭരായവര്‍ക്ലാസ്സുകള്‍ എടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കുകയും ചെയ്യും.

Leave A Reply