തലവടി കൃഷിഭവൻ പരിധിയിൽ നെല്ല്‌ വണ്ടിയിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്‌ പരിഹാരമായി

തലവടി കൃഷിഭവൻ പരിധിയിൽ കണ്ടങ്കരി, കടമ്പങ്കരി പാടശേഖരത്തിൽ 25 ഏക്കറിലെ നെല്ല്‌ വണ്ടിയിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട്‌ നിലനിന്ന തർക്കത്തിന്‌ പരിഹാരമായി. പാടശേഖരത്തിലെ ഒമ്പത്‌ കൃഷി ഉടമകളുടെ നെല്ല് ചൂമടെടുക്കുന്നത്‌ വർഷങ്ങളായി കെഎസ്‌കെടിയു ആയിരുന്നു.
എന്നാൽ ഇത്തവണ ബിഎംഎസും ഐഎൻടിയുസിയും നെല്ല്‌ ചുമക്കാൻ അവകാശമുന്നയിച്ചതോടെ സംഭരണം മുടങ്ങി. തർക്കം പരിഹരിക്കാൻ എടത്വ പൊലീസ് സ്‌റ്റേഷനിൽ സർക്കിൾ ഇൻസ്‌പെപെക്‌ടറുടെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളെയും ചുമട് രംഗത്തെ കൺവീനർമാരുടെയും ഭൂവുടമകളുടെയും യോഗം വിളിച്ചിരുന്നു. എന്നാൽ യോഗത്തിൽ തീരുമാനമെടുക്കാനായില്ല.
തുടർന്ന്‌ കെഎസ്‌കെടിയു ഭാരവാഹികളായ എം പി രാജൻ, വി ആർ  മനോഹരൻ, സിപിഐ എം ലോക്കൽ സെക്രട്ടറി പി വി ഉത്തമൻ, കെ കൊച്ചുമോൻ, ബിനു ഐസക്‌ എന്നിവർ കർഷകരെ സഹായിക്കാൻ വേതനമില്ലാതെ നെല്ല് വണ്ടിയിൽ കയറ്റാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെ ബിഎംഎസ്, ഐഎൻടിയുസി യൂണിയനുകൾക്കും തീരുമാനം അംഗീകരിക്കേണ്ടിവന്നു.
Leave A Reply