കേരള പൊലീസ് അസോസിയേഷൻ 37–-ാം ജില്ലാ സമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്തു. ജനസൗഹൃദ പൊലീസ് എന്നതാണ് സർക്കാർ നയമെന്ന് എംപി പറഞ്ഞു. സേനയിൽ ആധുനികവൽക്കരണവും അടിസ്ഥാന സൗകര്യവികസനവും നടപ്പാക്കാൻ സർക്കാർ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കുന്നത്. ആധുനികവൽക്കരണം പൊലീസിന്റെ ഡ്യൂട്ടി ഭാരം ലഘൂകരിക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭിക്കാൻ സഹായകരമാകും– എംപി പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മനു മോഹൻ അധ്യക്ഷനായി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ ജയകൃഷ്ണൻ, കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗം എസ് സന്തോഷ്, കെപിഎച്ച്സിഎസ് ഡയറക്ടർ ബോർഡംഗം എ എസ് ഫിലിപ്, ഹോംഗാർഡ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ രമേഷ്കുമാർ എന്നിവർ സംസാരിച്ചു. കെപിഎ ജില്ലാ സെക്രട്ടറി എ അഞ്ജു സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ ഹാഷിർ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മനു മോഹൻ അധ്യക്ഷനായി.