പോയെന്ന്‌ കരുതിയ മഴ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി

പോയെന്ന്‌ കരുതിയ മഴ പൂർവാധികം ശക്തിയോടെ തിരിച്ചെത്തി. രണ്ടുദിവസമായി ജില്ലയിൽ മഴയൊന്ന്‌ ഒതുങ്ങിയിരുന്നെങ്കിലും ചൊവ്വാഴ്‌ച രാത്രി മുതൽ ശക്തമായി. ബുധനാഴ്‌ച പകൽ ജില്ലയിൽ ഏതാണ്ട്‌ എല്ലായിടത്തും മണിക്കൂറുകളോളം മഴ പെയ്‌തു.
 മലയോരമേഖലയിൽ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്‌. കിഴക്കൻ മേഖലയിൽ ചിലയിടങ്ങളിൽ നേരിയ മണ്ണിടിച്ചിലുണ്ടായി. എങ്കിലും സാരമായ അപകടമൊന്നും ഉണ്ടായിട്ടില്ല. മഴ ശക്തിപ്രാപിച്ചതോടെ സാംക്രമിക രോഗങ്ങളും പിടിമുറുക്കുന്നുണ്ട്‌.
പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ ബാധിച്ച്‌ ചികിത്സക്കെത്തുന്നവരുടെ എണ്ണം വർധിച്ചു. എലിപ്പനി പടരുന്നത്‌ തടയാനുള്ള നടപടികൾ ആരോഗ്യവകുപ്പ്‌ ആരംഭിച്ചിരുന്നു.
  നെല്ല്‌ സംഭരണം പുനരാരംഭിച്ചെങ്കിലും പലയിടത്തും നെല്ല്‌ മഴയിൽ കുതിർന്ന്‌ നശിച്ചിട്ടുണ്ട്‌. കർഷകർക്ക്‌ വലിയ നഷ്ടമുണ്ടായി. വാഴ, കപ്പ തുടങ്ങിയ കൃഷികളും വ്യപകമായി നശിച്ചു.
Leave A Reply