ഇ കെ നായനാരുടെ ചരമവാർഷികദിനം നാടെങ്ങും ആചരിച്ചു

സിപിഐ എം സ്ഥാപകനേതാവും പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ ചരമവാർഷികദിനം നാടെങ്ങും ആചരിച്ചു.
 നായനാർ ചിത്രങ്ങൾ അലങ്കരിച്ചും കൊടി, തോരണങ്ങൾ സ്ഥാപിച്ചും സമ്മേളനങ്ങൾ നടത്തിയും നാട് ജനനായകന്റെ ഓർമ പുതുക്കി. സിപിഐ എം ആലപ്പുഴ സൗത്ത്,- നോർത്ത് ഏരിയ കമ്മിറ്റികൾ നഗരചത്വരത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു.
ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി വി എൻ വിജയകുമാർ അധ്യക്ഷനായി. നോർത്ത് ഏരിയ സെക്രട്ടറി വി ടി രാജേഷ്, ജില്ലാ കമ്മിറ്റിയംഗം വി ബി അശോകൻ, ഡി ലക്ഷ്‌മണൻ, പി പി പവനൻ, സൗമ്യ രാജ്, കെ കെ സുലൈമാൻ എന്നിവർ സംസാരിച്ചു.
Leave A Reply