കഞ്ചാവ് വില്‍പ്പന: ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

തലശേരി: തലശേരി നഗരത്തില്‍ കഞ്ചാവ് വില്‍പന നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണവം സ്വദേശി അത്തിലാന്‍ പറമ്ബില്‍ ആമിനാസ് വീട്ടില്‍ കെ.വി.സഫീറി(35) ആണ് പിടിയിലായത്.

ഇയാളിൽ നിന്ന് 25 ഗ്രാം കഞ്ചാവും 40,000 ത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്. രാവിലെ കണ്ണവത്ത് നിന്ന് ഓട്ടോറിക്ഷയുമായി നഗരത്തില്‍ എത്തുന്ന സഫിര്‍ യാത്രക്കാരെ കയറ്റാതെ വന്‍തോതില്‍ കഞ്ചാവ് വില്പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു കഞ്ചാവ് വില്പന നടത്തിയ തുകയാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.

വൈകിട്ടോടെ പഴയ സ്റ്റാന്റില്‍ നിന്നാണ് ഇയാളെ തലശേരി എസ്‌ഐ ആര്‍ മനു, പൊലീസ് ഉദ്യോഗസ്ഥരായ ജിതേഷ് കോപ്പായി, കെ.ഷിബു ,അനില്‍ ആന്റണി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave A Reply