കൃഷ്ണപുരംകാപ്പിൽ മാവേലിസ്റ്റോറിൽ വന്ന സ്ത്രീയുടെ മുന്നര പവൻ മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

കായംകുളം: കൃഷ്ണപുരംകാപ്പിൽ മാവേലിസ്റ്റോറിൽ വന്ന സ്ത്രീയുടെ മുന്നര പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കഴിഞ്ഞ 7 ന് ഉച്ചക്ക് കൃഷ്ണപുരം കാപ്പിൽ മാവേലി സ്റ്റോറിന് മുന്നിൽ വെച്ച് സ്ത്രീയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പറിച്ചു കൊണ്ടു പോയ കേസിലാണ് കോട്ടയം തൃക്കൊടിത്താനം പായിപ്പാട് നാലുകോടി കൂടത്തെട്ട് വടക്കേ പറമ്പ് വീട്ടിൽ കുര്യാക്കോസ് മകൻ പാപ്പൻ എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ് (45) പോലീസ് പിടിയിലായത്.

നമ്പർ മറച്ച സ്കൂട്ടറിൽ വന്നാണ് പ്രതികൾ മാല പൊട്ടിച്ചത്. കായംകുളം ഡി വൈ എസ് പി നേതൃത്വത്തിൽ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. കായംകുളം മുതൽ വടക്കോട്ട് എറണാകുളം വരെയും, കായംകുളത്ത് നിന്നും ഭരണിക്കാവ് വഴി കോട്ടയം വരെയും ഉള്ള ആയിരത്തോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും, മുൻപ് സമാന കുറ്റകൃത്യങ്ങൾ ചെയ്തവരെ കുറിച്ചുള്ള അന്വേഷണം നടത്തിയും ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതിയായ തോമസ് കുര്യാക്കോസ് കൊലപാതകം, പിടിച്ചുപറി, കഞ്ചാവ് അടക്കം 22 ഓളം കേസുകളിൽ പ്രതിയാണ്.

ഒരു സംഘം പോലീസുകാർ പ്രതിയുടെ വീടിനടുത്തുള്ള സ്ഥലത്ത് രണ്ടു ദിവസം കാത്തിരുന്നാണ് ആക്രമണകാരിയായ പ്രതിയെ തന്ത്രപരമായി കുടുക്കിയത്. ജില്ലാ പോലീസ് മേധാവി ജെ ജയ്ദേവിന്റെ നിർദ്ദേശപ്രകാരം കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ഉദയകുമാർ പോലീസുകാരായ ബിനു മോൻ, ലിമു മാത്യു, സബീഷ്, ജയലക്ഷ്മി, വിഷ്ണു, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply