തിരുവല്ലയിൽ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാൾ അറസ്റ്റിൽ

തിരുവല്ല: തിരുവല്ലയിൽ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാൾ അറസ്റ്റിൽ. തേവേരി പള്ളിവിരുത്തിയില്‍ വീട്ടില്‍ ജോളി എന്നു വിളിക്കുന്ന തോമസ് വി. ഉമ്മ(56)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ലയിലെ തേവേരിയില്‍ റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ഇയാൾ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പുളിന്തറ വീട്ടില്‍ സതീഷ് കുമാറി (47)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തോമസ് വി ഉമ്മന്റെ പുരയിടത്തില്‍ നിന്നിരുന്ന ആഞ്ഞിലി മരം വ്യാഴാഴ്ച രാത്രി റോഡിലേക്ക് കടപുഴകി വീണിരുന്നു. ഇത് വെട്ടിമാറ്റാനായി ഇന്ന് രാവിലെ പത്തരയോടെ തിരുവല്ലയില്‍ നിന്നുള്ള അഗ്നിശമനസേന എത്തി. മരം മുറിച്ചു നീക്കുന്നതിന് തോമസ് തടസം പറഞ്ഞു.

 

Leave A Reply