ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്നു; യുവാവ് പൊലീസ് പിടിയിൽ

അങ്കമാലി: ബൈക്കിലെത്തി സ്ത്രീയുടെ മാല കവർന്ന യുവാവ് പൊലീസ് പിടിയിൽ. തൃക്കാക്കര ചൂരക്കോട്ടായിമല മാങ്കുടിയില്‍ വീട്ടില്‍ വിനോദിനെയാണ് (മുഹമ്മദ് ജുറൈജ് -36) അങ്കമാലി പൊലീസ് പിടികൂടിയത്.

ഈമാസം എട്ടിന് കരയാംപറമ്ബ് ഭാഗത്തായിരുന്നു സംഭവം. പള്ളിയിലേക്ക് പോയ സ്ത്രീയുടെ മാല പിടിച്ചു പറിച്ചശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കവര്‍ന്ന മാല വാഴക്കാലയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു.

ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ എല്‍ദോ പോള്‍, എസ്. ഷെഫിന്‍, എസ്.സി.പി.ഒമാരായ അഗസ്റ്റിന്‍, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave A Reply