കുടുംബപ്രശ്നത്തെ ചെല്ലി വഴക്ക്; ആലപ്പുഴയിൽ കടലിൽ ചാടാനെത്തിയ യുവതിയെ രക്ഷിച്ചു

ആലപ്പുഴ: കുടുംബപ്രശ്നത്തെച്ചൊല്ലി കടലിൽ ചാടാനെത്തിയ യുവതിയെ ടൂറിസം പൊലീസ് രക്ഷിച്ചു. വടക്കൻ പറവൂർ സ്വദേശിയായ 27കാരിയാണ് ആത്മഹത്യചെയ്യാൻ ആലപ്പുഴ ബീച്ചിൽ എത്തിയത്.

വ്യാഴാഴ്ച ഉച്ചക്ക് ബീച്ചിലെ കാറ്റാടിഭാഗത്തായിരുന്നു സംഭവം. രാവിലെ മുതൽ കനത്തമഴയിൽ കുടപിടിച്ച് തീരത്ത് ഇരുന്ന യുവതി ഉച്ചയായിട്ടും മാറാതിരുന്നതോടെ സംശയംതോന്നി ടൂറിസം പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൈയിൽ കരുതിയ ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്.

Leave A Reply