കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇൻ്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിൻ പിടികൂടി.
1500 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. ബോട്ടിൽ നിന്ന് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.