ജഡ്ജിമാരില്ല; കല്‍ക്കത്ത ഹൈക്കോടതിയില്‍ കെട്ടികിടക്കുന്നത് 2.34 ലക്ഷത്തിലധികം കേസുകള്‍

കൊല്‍ക്കത്ത: ജഡ്ജിമാരുടെ അഭാവം മൂലം കല്‍ക്കത്ത ഹൈക്കോടതിയില്‍ കെട്ടികിടക്കുന്നത് 2.34 ലക്ഷത്തോളം കേസുകള്‍.

72 ജഡ്ജിമാരെ കല്‍ക്കത്ത ഹൈക്കോടതിയില്‍ നിയമിച്ചുവെങ്കിലും 39 ജഡ്ജിമാര്‍ മാത്രമാണ് ഇവിടെയുള്ളത്.

അതേസമയം, കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മൂന്ന് അഡീഷനല്‍ ജഡ്ജിമാരെ കൂടി നിയമിച്ചതായി കേന്ദ്ര നിയമനീതി മന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ജഡ്ജിമാരുടെ എണ്ണം 42 ആയി ഉയരും.

പുതുതായി സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കുന്നതിന് ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യമിയര്‍ന്നിരുന്നു. മൂന്ന് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്താലും 41.66 ശതമാനം പോസ്റ്റുകള്‍ ഇനിയും നികത്താനുണ്ട്.

 

Leave A Reply