അനീഷ് മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാഹി.
കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഏറെ പുതുമയാർന്ന ചലച്ചിത്രമാണ് മാഹി. ചിത്രത്തിന്റെ സംവിധാനം സുരേഷ് കുറ്റ്യാടി, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നത് ഉഷാന്ത് താവത്ത്. ഇപ്പോൾ ചിത്രത്തിൻറെ ട്രെയ്ലർ പുറത്തിറങ്ങി.
ഗായത്രി സുരേഷ്, അനീഷ് ഗോപാൽ, അൽത്താഫ് മനാഫ്, ഷഹീൻ സിദ്ദിക്ക്, ഹരീഷ് പെരുമണ്ണ, നവാസ് വള്ളിക്കുന്ന്, ദേവൻ, സ്ഫടികം ജോർജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ