ഈ അച്ഛനും മകളും മലയാളക്കര കീഴടക്കുന്നു : മികച്ച പ്രതികരണം നേടി പത്താം വളവ്

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്താം വളവ്’.  ചിത്രം കഴിഞ്ഞ ദിവസം തീയറ്ററിൽ പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം ആണ് ചിത്രം മുന്നേറുകയാണ്.

ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ ഒരുക്കുന്ന ചിത്രമാണിത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. പത്താം വളവ് ‘കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. ചിത്രം ഒരുക്കിയിരിക്കുന്നത് കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്. ചിത്രത്തിലെ നായികാക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അദിതി രവി, സ്വാസിക എന്നിവരാണ്. അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു .

Leave A Reply