ലഖ്നൗ: വാരാണസിയിലെ ജ്ഞാനവ്യാപി -ശൃംഗാര ഗൗരി സമുച്ചയത്തിലെ സര്‍വേ നടപടികള്‍ നടക്കുന്നതിനിടെ, സമാന ആവശ്യം മഥുരയിലും ഉയരുന്നു. മഥുര ശ്രീകൃഷ്ണ ജന്മഭൂമിയില് പണിത ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നൽകിയിരിക്കുന്നത്.
ജ്ഞാനവ്യാപിയിലേതു പോലെ ഷാഹി ഈദ്ഗാഹിലും വീഡിയോ സര്‍വേ ആവശ്യപ്പെട്ടാണ് മനീഷ് യാദവ് എന്നയാള്‍ കോടതിയെ സമീപിച്ചത്.
ജ്ഞാനവ്യാപി മസ്ജിദ് സര്‍വേ സംബന്ധിച്ച കേസുകള്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് മാറ്റി കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ ഉത്തരവിട്ടിരുന്നു.
സര്‍വേക്കായി അഡ്വക്കേറ്റ് കമ്മിഷനെ നിയമിക്കണമെന്നാണ് ആവശ്യം. മനീഷ് യാദവിന്റെ ഹര്‍ജി മഥുര കോടതി ജൂലൈ ഒന്നിന് പരിഗണിക്കും.