സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  37000 രൂപയാണ്.

ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കഴിഞ്ഞ ദിവസം ഇടിവുണ്ടായത്. വെള്ളിയാഴ്ച 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.

മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു.

Leave A Reply