ബെ​ന്നി​ച്ച​ൻ തോ​മ​സി​ന് മ​രം മു​റി വി​വാ​ദ​ത്തി​ൽ അ​നു​കൂ​ല​മാ​യി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

മു​ല്ല​പ്പെ​രി​യാ​ർ: ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബെ​ന്നി​ച്ച​ൻ തോ​മ​സി​ന് മ​രം മു​റി വി​വാ​ദ​ത്തി​ൽ അ​നു​കൂ​ല​മാ​യി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഉ​ത്ത​ര​വി​റ​ക്കി​യ​ത് ജ​ല​വി​ഭ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ യോ​ഗ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെന്നാണ് വ​നം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്.

മ​രം മു​റി​ക്കാ​ൻ ത​മി​ഴ്നാ​ടി​ന് മു​ല്ല​പ്പെ​രി​യാ​റി​ലെ ബേ​ബി ഡാം ​ശ​ക്തി​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ സം​ഭ​വ​മാ​ണ് ഏ​റെ വി​വാ​ദ​മാ​യ​ത്. ബെ​ന്നി​ച്ച​ൻ തോ​മ​സി​നെ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ബെ​ന്നി​ച്ച​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം അ​ന്ത​ർ സം​സ്ഥാ​ന ന​ദീ​ജ​ല ത​ർ​ക്ക സ​മി​തി​യു​ടെ തീ​രു​മാ​നം അ​നു​സ​രി​ച്ച് ജ​ല​വി​ഭ​വ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നാ​യി​രു​ന്നു .

Leave A Reply