നാറ്റോ അംഗത്വം; അബദ്ധമാകുമെന്ന് ഫിന്‍ലന്‍ഡിന് മുന്നറിയിപ്പ് നൽകി റഷ്യ

മോസ്കോ: നാറ്റോയില്‍ അംഗത്വമെടുക്കുന്നത് അബദ്ധമാകുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഫിന്‍ലന്‍സ് പ്രസിഡന്‍റ് സവുലി നിനിസ്റ്റോയെ അറിയിച്ചു.

ഫിന്‍ലന്‍ഡിന്‍റെ സുരക്ഷക്ക് ഭീഷണിയില്ലെന്ന് ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ വ്യക്തമാക്കി. നാറ്റോ അംഗത്വം ലഭിക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്ന് സവുലി നിനിസ്റ്റോ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അറിയിച്ചു.

നാറ്റോയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെ ഫിന്‍ലന്‍ഡിലേക്കു വൈദ്യുതി നല്‍കുന്നത് റഷ്യന്‍ കമ്ബനി നിര്‍ത്തിവെച്ചിരുന്നു. പിന്നാലെയാണ് തീരുമാനം അബദ്ധമാകുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കിയത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ ഫിന്‍ലന്‍ഡിന്റെ സുരക്ഷ സാഹചര്യം മാറിയതിനെ കുറിച്ചും ടെലിഫോണ്‍ ചര്‍ച്ചയില്‍ നിനിസ്റ്റോ പുടിനെ ബോധ്യപ്പെടുത്തി.

 

Leave A Reply