സിഐടിയു അടുപ്പുകൂട്ടി  പ്രതിഷേധിച്ചു

കേന്ദ്രസർക്കാർ പാചകവാതക ഇന്ധനവില അന്യായമായി വർധിപ്പിക്കുന്നതിനെതിരെ 16 ഏരിയ കേന്ദ്രങ്ങളിൽ സിഐടിയു അടുപ്പുകൂട്ടി  പ്രതിഷേധിച്ചു. സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ആലപ്പുഴ കൊമ്മാടിയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. വി എൻ ഹരിഹരൻ അധ്യക്ഷനായി.
വി ടി രാജേഷ്, പി വി വിനോദ്കുമാർ, അഷ്റഫ്, ബിജു എന്നിവർ സംസാരിച്ചു. അരൂരിൽ പി ടി പ്രദീപൻ ഉദ്ഘാടനംചെയ്‌തു. ജി ബാഹുലേയൻ അധ്യക്ഷനായി. ചേർത്തലയിൽ പി എം പ്രമോദ് ഉദ്ഘാടനംചെയ്‌തു. വി എ പരമേശ്വരൻ അധ്യക്ഷനായി. മാരാരിക്കുളത്ത് സി കുശൻ ഉദ്ഘാടനംചെയ്‌തു. എം ടി സ്‌നേഹജൻ അധ്യക്ഷനായി. ആലപ്പുഴ സൗത്തിൽ പി പി പവനൻ ഉദ്ഘാടനംചെയ്‌തു. എം എം ഷെരീഫ് അധ്യക്ഷനായി. അമ്പലപ്പുഴയിൽ ജെ ജയകുമാർ  ഉദ്ഘാടനംചെയ്‌തു. ശ്രീകുമാർ അധ്യക്ഷനായി. കുട്ടനാട്ടിൽ കെ ആർ പ്രസന്നൻ ഉദ്ഘാടനംചെയ്‌തു. ദീപു രാമകൃഷ്‌ണൻ അധ്യക്ഷനായി.
തകഴിയിൽ സജിതകുമാരി ഉദ്ഘാടനംചെയ്‌തു. റെജി പി വർഗീസ് അധ്യക്ഷനായി. മാന്നാറിൽ കെ പി പ്രദീപൻ  ഉദ്ഘാടനംചെയ്‌തു. ശെൽവരാജ് അധ്യക്ഷനായി. ചാരുംമൂട്ടിൽ പി രാജൻ  ഉദ്ഘാടനംചെയ്‌തു. രമേശൻ അധ്യക്ഷനായി. ഹരിപ്പാട്ട്‌ എം തങ്കച്ചൻ ഉദ്ഘാടനംചെയ്‌തു. കെ മോഹനൻ അധ്യക്ഷനായി.
Leave A Reply