വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

ഡല്‍ഹി:  രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഞായറാഴ്ചയും രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളില്‍ ഉഷ്ണതരംഗം  തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. തിങ്കളാഴ്ചയോടെ ചൂട് കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.  46-47 ഡിഗ്രി സെല്‍ഷ്യസിലേക്ക് മെര്‍ക്കുറി ഉയരാന്‍ സാധ്യതയുണ്ട്‌. ഞായറാഴ്ച ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Leave A Reply