മാണിക്കൽ  പഞ്ചായത്തിലെ “ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

മാണിക്കൽ  പഞ്ചായത്തിലെ “ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ ആലിയാട്- കുന്നിക്കോട് ഏലായിൽ വിത്ത് വിതച്ച് നിർവഹിച്ചു. തൊഴിലുറപ്പ്, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സ്ത്രീ കൂട്ടായ്മകളാണ് 2.5 ഏക്കർ സ്ഥലത്ത് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ കുതിരകളം ജയൻ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ്‌ എസ് ലേഖാ കുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ കെ സുരേഷ് കുമാർ, ആർ സഹീറത്ത് ബീവി, അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ പുഷ്പലത, ബിനു, സുധീഷ്, സുനിത, ബിന്ദു, അനി, ഗീതാകുമാരി, കൃഷി ഓഫീസർ സതീഷ് കുമാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, ഹരിതകർമസേനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Leave A Reply