എലിശല്യം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രൂക്ഷമാകുന്നതായി പരാതി

കോഴിക്കോട്: എലിശല്യം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രൂക്ഷം. ദുരിതത്തിലാണ് രോഗികളും കൂട്ടിരിപ്പുകാരും. എലി ശല്യം വാര്‍ഡുകളിലും ഭക്ഷണം കഴിക്കുന്നിടത്തും രൂക്ഷമാണെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു.വാര്‍ഡില്‍ മഴ തുടങ്ങിയതോടെ ചോര്‍ച്ചയുമുണ്ട്. നടപടി ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടെ വിവരം അറിയിച്ചിട്ടും ഉണ്ടായിട്ടില്ലെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു.

പലതവണ ആശുപത്രി അധികൃതരോടും പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് കൂട്ടിരിപ്പുകാര്‍ ആരോപിച്ചു. മതിയായ ഭക്ഷണ൦ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കില്ലെന്നും പരാതിയുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നേരത്തെ അന്തർദേശീയ നിലവാരത്തിലേക്ക് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ ഉയർത്തുന്നതിനാവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഇന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ദൗർഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാൻ ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പ് വരുത്തിയാൽ മാത്രമേ കഴിയുകയുള്ളൂവെന്നായിരുന്നു കെ ബൈജുനാഥിന്റെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഒരു അന്തേവാസി ഫെബ്രുവരി ഒൻപതിന് വാർഡിലുണ്ടായ വഴക്കിൽ കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്.

Leave A Reply