വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു; രാജ്യത്തെ ചെറുകിട വ്യവസായ മേഖല പ്രതിസന്ധിയില്‍

ന്യൂഡെൽഹി: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു.  തുടര്‍ച്ചയായുണ്ടായ വൈദ്യുതി പ്രതിസന്ധി കാരണം ചെറുകിട ബിസിനസുകള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഉല്‍പാദനം കുറയുകയും ചിലവ് വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ചെറുകിട ബിസിനസുകള്‍.  കോവിഡിന് ശേഷം ചില വ്യവസായ യൂണിറ്റുകള്‍ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ഏതാണ്ട് 16 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. വൈദ്യുതി പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇത്തരം ചെറുകിട ബിസിനസുകളെയാണ്’ ഇന്ത്യ എസ്‌എംഇ ഫോറം പ്രസിഡന്റ് വിനോദ് കുമാര്‍ പറഞ്ഞു.

പഞ്ചാബിലെ ലുധിയാന, തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞമാസം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടത്. പവര്‍ ബാക്കപ്പുകള്‍ ഉപയോഗിക്കാമെങ്കിലും താരതമ്യേന ചിലവ് കൂടുതലാണ് അവയ്ക്ക്. അതിനാല്‍, പവര്‍ ബാക്കപ്പുകള്‍ ഉപയോഗിക്കുക എന്നത് ചെറുകിട ബിസിനസുകളെ സംബന്ധിച്ചിടത്തോളം പ്രാവര്‍ത്തികമല്ല. ഡീസല്‍ ജനറേറ്ററുകളാണ് കൂടുതലും പവര്‍ ബാക്കപ്പുകളായി ഉപയോഗിക്കാറുള്ളത്. എന്നാല്‍, അവയുടെ വില വര്‍ദ്ധനവും ചെറുകിട ബിസിനസുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

 

Leave A Reply