രാജ്യത്തെ മുസ്‍ലിംകള്‍ക്ക് ഒരിക്കലും വോട്ട് ബാങ്കാകാനോ ഭരണം മാറ്റാനോ കഴിയില്ല- ഉവൈസി

അഹമ്മദാബാദ്: രാജ്യത്തെ ഭരണം മാറ്റാനുള്ള കഴിവ് മുസ്‍ലിംകള്‍ക്കില്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

രാജ്യത്ത് ഒരിക്കലും വലിയ മുസ്‌ലിം വോട്ട് ബാങ്ക് ഉണ്ടായിരുന്നില്ലെന്നും സമുദായത്തിന് ഒരിക്കലും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഗുജറാത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ഉവൈസി ശനിയാഴ്ച പ്രഖ്യാപിച്ചു.

“ഇന്ത്യയില്‍, ഒരു ഭൂരിപക്ഷ വോട്ട് ബാങ്ക് ഉണ്ട്. അത് അവിടെ ഉണ്ടാകും. നമുക്ക് ഒരു ഭരണം മാറ്റാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് പാര്‍ലമെന്റില്‍ മുസ്‍ലിംകളുടെ പ്രാതിനിധ്യം കുറയുന്നു? നമുക്ക് സര്‍ക്കാരിനെ മാറ്റാന്‍ കഴിയുമെങ്കില്‍. കോടതി ഉത്തരവ് വന്നു. ബാബറി മസ്ജിദ്, ഇപ്പോള്‍ ഗ്യാന്‍വാപി മസ്ജിദ് വിഷയം ഉയര്‍ന്നുവന്നിരിക്കുന്നു” -ഉവൈസി കൂട്ടിച്ചേര്‍ത്തു.

 

Leave A Reply