സത്യൻ അന്തിക്കാട് ചിത്രം മകൾ : മേക്കിങ് വീഡിയോ കാണാം

ജയറാമും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന മകൾ ഏപ്രിൽ 29ന് പ്രദർശനത്തിന് എത്തും.  ആറു വർഷങ്ങൾക്ക് ശേഷം മീരാജാസ്മിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കുടുംബ ചിത്രമാണ്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ സിനിമയിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു.

ചിത്രത്തിൻറെ ചിത്രീകരണം ഡിസംബറിൽ കൊച്ചിയിൽ പൂർത്തിയായി. പ്രഖ്യാപിച്ച നാൾ മുതൽ അത് വാർത്തകളിൽ ഇടം നേടിയിരുന്നു. കാരണം ചിത്രത്തിൽ ജയറാം ആണ് നായകൻ എന്നതും മീര ജാസ്മിൻ മലയാളത്തിലേക്ക് ഒരു വലിയ ഇടവേളക്ക് ശേഷം തിരിച്ചുവരുന്നു എന്നതുകൊണ്ടും ചിത്രം വലിയ രീതിയിൽ ശ്രദ്ധ നേടി.

‘ഒരു ഇന്ത്യൻ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിർമ്മിച്ച ‘സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്ര൦ നിർമിക്കുനന്ത്. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.

അഞ്ച് വർഷങ്ങൾക്കു ശേഷം മീരാ ജാസ്മിൻ നായികയായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

Leave A Reply