`ഇന്ത്യക്ക് വേണം ദീദിയെ’; പുതിയ പ്രചാരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സജീവമാകുന്നു

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ പ്രചാരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സജീവമാകുന്നു.

`ഇന്ത്യക്ക് വേണം ദീദിയെ’ എന്ന മുദ്രാവാക്യമാണ് പ്രവർത്തകർ ഉയർത്തകാട്ടുന്നത്. രാഷ്ട്രീയത്തില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന മമത ബാനർജിയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കണം എന്നതാണ്   തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാനും, മമതയുടെ ഭരണ നേട്ടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനാകുമെന്നാണ് തൃണമൂല്‍ പ്രതീക്ഷ. ഇതിന്‍റെ തുടക്കമാണ് `ഇന്ത്യയ്ക്ക് വേണം ദീദിയെ’ ​എന്ന മുദ്രാവാക്യം.

ജനപക്ഷ നയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മമതയുടെ ഭരണം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാകണം. 2024ലെ പൊതുതെരഞ്ഞെടുപ്പിലൂടെ ആദ്യമായി രാജ്യത്തിന് ബംഗാളി പ്രധാനമന്ത്രിയെ ലഭിക്കണം. സമഗ്രവികസനം ലക്ഷ്യമിട്ടുള്ള നയങ്ങളാണ് മമതയുടേത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമത”- തൃണമൂല്‍ പുതിയതായി ഒരുക്കിയ വെബ് സൈറ്റില്‍ പറയുന്നു.

 

Leave A Reply