ഡെപ്യൂട്ടി സ്പീക്കറും ആരോഗ്യ മന്ത്രിയും തമ്മിലുള്ള പോര് : സംസ്ഥാന നേതൃത്വമാണ് ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടതെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇടത് മുന്നണിക്ക് തലവേദനയായി മാറുകയാണിത്. സിപിഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി രംഗത്തെത്തി.

സംസ്ഥാന നേതൃത്വമാണ് ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടതെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ വ്യക്തമാക്കി. സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്.

കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്‍റെ പ്രതികരണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രടറിയുടെ വിശദീകരണം. സിപിഐ ജില്ല സെക്രട്ടറി അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് തുറന്നടിച്ചു. ഈ വിഷയത്തിൽ സി പി എം ജില്ലാ സെക്രട്ടറി പ്രതികരണം നടത്തേണ്ടിയിരുന്നില്ല. മുന്നണിക് അകത്ത് എല്ലാം ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യമായി ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എംഎൽഎമാരെ സർക്കാരിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. മന്ത്രിയുടെ മറുപടി ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ്. ചിറ്റയം ഗോപകുമാർ പറഞ്ഞത് അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണെന്നാണ് വീണ ജോർജിന്‍റെ വിശദീകണം.

ഫോൺ കോൾ വിവരങ്ങൾ ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്‍റെ ആരോപണത്തിൽ വേണമെങ്കിൽ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. സിപിഐ- സിപിഎം സംഘർഷം പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്.

 

 

Leave A Reply