മഴ തുടങ്ങിയതോടെ കണ്ണൂർ ജില്ലയിൽ റോഡപകടങ്ങളും വർധിച്ചു

മഴ തുടങ്ങിയതോടെ കണ്ണൂർ ജില്ലയിൽ റോഡപകടങ്ങളും വർധിച്ചു. കണ്ണൂർ പെരളശ്ശേരിക്കടുത്ത് കോട്ടത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ധർമ്മടത്ത് ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞു.

പാലക്കാട് നിന്നും പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം യാത്ര ചെയ്ത കാറാണ് അപകടത്തിൽ പെട്ടത് .കാറിലുണ്ടായവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.  തലശ്ശേരിയിൽ ഓട്ടോറിക്ഷ മരക്കൊമ്പ് വീണ് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.

അഞ്ചരക്കണ്ടി ചമ്പാട് നിയന്ത്രണം വിട്ട ലോറി റോഡരികിലെ കടകളിലേക്ക് ഇടിച്ചു കയറി , രണ്ട് കടകൾ പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല.  മഴ പെയ്തതും റോഡിൽ  ഓയിൽ കലരുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.  വാഹനപ്പെരുപ്പവും വേഗതയും അപകടങ്ങൾ കൂടാൻ കാരണമായിട്ടുണ്ട്.

Leave A Reply