തൃക്കാക്കര മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്യാൻ എൻഡിഎ

 

കൊച്ചി: എൻഡി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ തൃക്കാക്കര മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്യാൻ എൻഡിഎ. ബിജെപി ദേശീയ നിർവാഹക സമിതി അം​ഗം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ ഇതിന് വേണ്ടി പ്രത്യേക യോ​ഗം നടന്നു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സമ്പർക്കം ചെയ്യാൻ ജില്ലയിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാക്കളെ യോ​ഗം ചുമതലപ്പെടുത്തി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, നാഷണലിസ്റ്റ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ കുരുവിള മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ബിഡിജെഎസ് ജില്ലാ അദ്ധ്യക്ഷൻ എബി ജയപ്രകാശ്, എൻബിടി ചെയർമാൻ ഇഎൻ നന്ദകുമാർ എന്നിവർ സംസാരിച്ചു.

Leave A Reply