ശ്രീലങ്കയിൽ പുതിയ മന്ത്രിസഭയിൽ നാല് മന്ത്രിമാർ അധികാരമേറ്റു

ശ്രീലങ്കയിൽ പുതിയ മന്ത്രിസഭയിൽ നാല് മന്ത്രിമാർ അധികാരമേറ്റു.കൊളംബോയിൽ പ്രസിഡന്റിന്റെ വസതിയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നു. ജി.എൽ. പെരിസ് ( വിദേശകാര്യം ), ദിനേഷ് ഗുണവർദ്ധന ( ആഭ്യന്തരം, പൊതുഭരണം ), പ്രസന്ന രണതുംഗ ( നഗര വികസം, പാർപ്പിടം ), കാഞ്ചന വിജേശേഖര ( ഊർജം ) എന്നിവരാണ് ചുമതലയേറ്റതെന്ന് പ്രസിഡന്റിന്റെ മാദ്ധ്യമ വിഭാഗം അറിയിച്ചു.

ചൊവ്വാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നേ കൂടുതൽ മന്ത്രിമാരെ നിയമിച്ചേക്കാനിടയുണ്ട്. നിലവിൽ രാജപക്സമാരുടെ ശ്രീലങ്ക പൊതുജന പെരമുനയാണ് റനിലിന് പിന്തുണയറിയിച്ചിട്ടുള്ളത്. സർക്കാരിൽ ചേരില്ലെന്ന് അറിയിച്ച പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബി, രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് സർക്കാരെടുക്കുന്ന ശരിയായ തീരുമാനങ്ങളെ പിന്തുണയ്ക്കുമെന്നറിയിച്ചു.

Leave A Reply