മെമ്പർ രമേശന്‍ 9-ാം വാര്‍ഡ് ഇന്ന് സീ കേരളത്തിൽ പ്രീമിയർ ചെയ്യും

 

അര്‍ജ്ജുന്‍ അശോകന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് മെമ്ബര്‍ രമേശന്‍ 9-ാം വാര്‍ഡ്. ഇന്ദ്രന്‍സ്, ചെമ്ബന്‍ വിനോദ്, മമ്മുക്കോയ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാബുമോന്‍, ശബരീഷ് വര്‍മ്മ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഗായത്രി അശോക് നായികയായി എത്തുന്നു.  ഈ ചിത്രം നവാഗതരായ ആന്റോ ജോസ് പെരേര യും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്യുന്നു.  തീയറ്ററും, ഒടിടി റിലീസിനും ശേഷം ഇപ്പോൾ ചിത്രം ടിവി പ്രീമിയറിന് ഒരുങ്ങുകയാണ്. ചിത്രം ഇന്ന് സീകേരളത്തിൽ വൈകുന്നേരം നാല് മണിക്ക് സംപ്രേഷണം ചെയ്യും

സിനിമയുടെ പുതിയ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തു. എക്സികുട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍. ഛായഗ്രാഹകന്‍: എല്‍ദോ ഐസക്ക്, സംഗീതം: കൈലാസ് മേനോന്‍ എഡിറ്റിങ്ങ്: ദീപു ജോസഫ്, കോസ്റ്റ്യൂം: മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്, ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റര്‍: ഗോകുല്‍നാഥ്.  ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്സ് ന്റെ ബാനറില്‍ ബോബന്‍,മോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply