മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് അന്തരിച്ചു

മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് അന്തരിച്ചു. 81 വയസായിരുന്നു,. സി.പി സുധാകര പ്രസാദ് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായിരുന്നു.

അഡ്വക്കേറ്റ് ജനറലായി വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സർവീസ് ഭരണഘടന കേസുകളിൽ വിദഗ്ധനായിരുന്നു. കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച വ്യക്തിയാണ് സി പി സുധാകര പ്രസാദ്. ഇന്ന് വൈകിട്ട് 4.30 ന് സംസ്‌ക്കാരം കൊച്ചിയിൽ നടക്കും.

 

 

Leave A Reply