സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്ത് : വി .മുരളീധരൻ

തിരുവനന്തപുരം : സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കേരളം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

ഒരുവശത്ത് ട്രേഡ് യൂണിയൻ നേതാക്കന്മാർക്ക് പൊതുഖജനാവ്  കൊള്ളയടിക്കാൻ അവസരം കൊടുക്കുകയും മറുവശത്ത് കടമെടുക്കാൻ കേന്ദ്രം സംസ്ഥാനത്തെ അനുവദിക്കുന്നില്ല എന്ന് കേരളത്തിലെ ധനമന്ത്രി വിലപിക്കുകയും ചെയ്യുന്നത് അപഹാസ്യമാണെന്ന് മന്ത്രി പറഞ്ഞു.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരൻ.  സിഐടിയു നേതാക്കന്മാർക്ക് യൂണിയൻ പ്രവർത്തനം നടത്താൻ എന്ന പേരിലുള്ള ധൂർത്ത് നിയന്ത്രിക്കുകയാണ് വേണ്ടത് എങ്കിൽ മാത്രമേ സാമ്പത്തിക അച്ചടക്കം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

വായ്പ സംബന്ധിച്ച് മൂന്നുപ്രാവശ്യം കേന്ദ്രം കത്തെഴുതിയിട്ടും വിവരങ്ങൾ കൊടുക്കാതിരുന്ന സംസ്ഥാന സർക്കാരിന് അടിയന്തര ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ ആയി 5000 കോടി രൂപ അനുവദിച്ചു. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് കേന്ദ്രം സംസ്ഥാനത്തിന് വികസനത്തെ തടയാൻ നിലപാടെടുക്കുന്നു എന്നാണ്.

ഊർജ്ജ മേഖലയെ സ്വയംപര്യാപ്തമാക്കാൻ നരേന്ദ്രമോദി സർക്കാർ ശ്രമിക്കുമ്പോൾ അതിനെ എതിർക്കുന്ന നിലപാടാണ് കേരള സർക്കാർ അനുവർത്തിക്കുന്നത്. ശമ്പളം കൊടുക്കുവാൻ കേന്ദ്രസർക്കാരിന് മുന്നിൽ കൈനീട്ടുന്നവർ നഷ്ടം ഇല്ലാതാക്കാൻ കേന്ദ്രം നൽകുന്ന നിർദ്ദേശങ്ങളെ എതിർക്കുകയും ചെയ്യുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Leave A Reply