ജില്ലയിൽ തീരദേശ യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക്

 

തിരുവനന്തപുരം ജില്ലയിൽ ഇന്നും മെയ് 17നും ഓറഞ്ച് അലർട്ടും നാളെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന പട്ടിക പ്രകാരമുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശവും നൽകിയിട്ടുണ്ട്

Leave A Reply