മികച്ച പ്രതികരണം നേടി ജോ ആൻഡ് ജോ

അരുണും രവീഷ് നാഥും ചേർന്ന് എഴുതി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോ ആൻഡ് ജോ.  ക്ലീൻ U സർട്ടിഫിക്കറ്റുമായി ചിത്രം 13ന്   പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.  ഇമാജിൻ സിനിമാസും സിഗ്നേച്ചർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നിഖില വിമൽ, മാത്യു തോമസ്, സ്മിനു സിജോ എന്നിവരാണ് ജോ ആൻഡ് ജോ മലയാളത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെസ്‌ലെ, മാത്യു തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻസാർ ഷാ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. കോമഡി ഡ്രാമ വിഭാഗത്തിലാണ് ചിത്രം.

Leave A Reply