കമൽഹാസൻ ചിത്രം വിക്രമിൻറെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

കമൽഹാസന്റെ വിക്രം ചിത്രത്തിന്റെ ഓഡിയോയും ട്രെയിലറും ഇന്ന് ലോഞ്ച് ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച വിക്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാളിദാസ് ജയറാം, നരേൻ, ശിവാനി നാരായണൻ, ഹരീഷ് പേരടി, ഗായത്രി ശങ്കർ തുടങ്ങിയവരും അഭിനയിക്കുന്നു.

വിക്രം ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജും നിർവ്വഹിക്കുന്നു. കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രം ജൂൺ 3 ന് തിയേറ്ററുകളിൽ എത്തും.

Leave A Reply