അബുദാബി വിമാനത്താവളത്തിൽ ഈ വർഷം ആദ്യപാദത്തിൽ എത്തിയവരിൽ അധികവും ഇന്ത്യക്കാർ

അബുദാബി വിമാനത്താവളത്തിൽ ഈ വർഷം ആദ്യപാദത്തിൽ എത്തിയവരിൽ അധികവും ഇന്ത്യക്കാർ. ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ യാത്രക്കാരെത്തിയത്. 2021-ലെ ഇതേകാലയളവിനെക്കാൾ മൂന്നിരട്ടിയാണ് വർധന. 2021-ൽ 8,07,310 യാത്രക്കാരായിരുന്നു എത്തിയത്. ലോകമെമ്പാടും കോവിഡ് അനുബന്ധ യാത്രാനിയന്ത്രണങ്ങൾ ലഘൂകരിച്ചതും വിപണികൾ വീണ്ടും സജീവമാകുകയും ചെയ്തതും യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ സ്വാധീനം ചെലുത്തി.

ഇന്ത്യ (5,15,927), പാകിസ്താൻ (2,53,874), യു.കെ. (1,70,620), സൗദി അറേബ്യ (1,37,582), ഈജിപ്ത് (1,27,009) എന്നിവയാണ് ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള ആദ്യ അഞ്ച് രാജ്യങ്ങൾ. ലണ്ടൻ (1,23,055), ഡൽഹി (1,03,472), ഇസ്‌ലാമാബാദ് (1,01,476), കൊച്ചി (90,022), ധാക്ക (89,272) തുടങ്ങിയവയാണ് ഈ വർഷത്തെ ആദ്യപാദത്തിൽ അബുദാബി വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ സ്ഥലങ്ങൾ.

Leave A Reply