കേരളത്തിൻറെ മഴപെയ്ത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഡയറക്ടർ ഡോ അഭിലാഷ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൻറെ മഴപെയ്ത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല അറ്റ്മോസ്ഫറിക് സയൻസസ് വിഭാഗം ഡയറക്ടർ ഡോ അഭിലാഷ് പറഞ്ഞു.

മഴപ്പെയ്ത്ത് രീതി പരിശോധിച്ചാൽ, ഒരു ദിവസം 15 മുതൽ 20 സെന്റിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് 15 മുതൽ 20 സെൻറീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലേക്ക് മാറിയിട്ടുണ്ടെന്ന് എന്ന് അദ്ദേഹം പറഞ്ഞു. മേഘങ്ങളുടെ ഘടനയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ആണ് ഇതിന് മുഖ്യ കാരണം എന്ന് അദ്ദേഹം അറിയിച്ചു.

Leave A Reply