പാടശേഖരവും തോണിയും ചക്രവുമൊക്കെ ആലപ്പുഴക്കാർക്ക് പുതിയ കാഴ്‌ച

പാടശേഖരവും തോണിയും ചക്രവുമൊക്കെ ആലപ്പുഴക്കാർക്ക് പുതിയ കാഴ്‌ചകളല്ലെങ്കിലും ‘എന്റെ കേരളം’ പ്രദർശന–-വിപണന മേളയിൽ ഇവയെല്ലാം ചേർത്തൊരുക്കിയ കൃഷിവകുപ്പ്‌ സ്‌റ്റാളിൽ സന്ദർശകത്തിരക്കാണ്.
    സ്‌റ്റാളിൽ ഒരുക്കിയ വള്ളത്തിലിരുന്ന് പാളത്തൊപ്പിവച്ച് തുഴ പിടിച്ച്‌ ഫോട്ടോയെടുക്കാൻ ഊഴം കാത്തുനിൽക്കുന്നവർ പതിവ്‌ കാഴ്‌ചയാണിവിടെ. ചക്കയുടെ വലിയ രൂപം, നെൽപ്പാടം, കയറിൽ തീർത്ത കമാനങ്ങൾ, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നം ‘ചില്ലു അണ്ണാൻ’ ഇങ്ങനെ പോകുന്നു ഇവിടുത്തെ ഹൃദ്യമായ കാഴ്‌ചകൾ.
ഓരോ കുടുംബത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സംയോജിത കൃഷിത്തോട്ടം എങ്ങനെയൊരുക്കാമെന്നും ഇവിടെ പരിചയപ്പെടുത്തുന്നു. ജൈവഗൃഹം മാതൃകയിൽ പോഷക തോട്ടം, മൃഗപരിപാലനം, മത്സ്യക്കൃഷി, മഴവെള്ളസംഭരണി എന്നിവ സജ്ജമാക്കുന്ന രീതികളും സ്‌റ്റാളിൽ ഒരുക്കിയിട്ടുണ്ട്‌.
Leave A Reply