ദുബായിൽ ഡിസ്ട്രിക്ട് കൂളിങ് സംവിധാനം വ്യാപിപ്പിക്കുന്നു

ദുബായിൽ ഡിസ്ട്രിക്ട് കൂളിങ് സംവിധാനം വ്യാപിപ്പിക്കുന്നു.കെട്ടിടത്തെ ശീതീകരിച്ച പൈപ്പുകളുടെ വലയത്തിലാക്കി താപനില കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഡിസ്ട്രിക്ട് കൂളിങ് സംവിധാനം. ഒന്നിലേറെ കെട്ടിടങ്ങളെ ഈ സംവിധാനത്തിലൂടെ ബന്ധിപ്പിക്കാം. വൈദ്യുതിയോ പ്രകൃതിവാതകമോ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാം.

അധികം താമസിയാതെ താമസ, ഓഫീസ് കെട്ടിടങ്ങളും വ്യവസായസ്ഥാപനങ്ങളും പുതിയ സംവിധാനത്തിലേക്ക് മാറും. നിലവിൽ പുതിയ ഹോട്ടലുകളും താമസകേന്ദ്രങ്ങളും ഈ ശൃംഖലയുടെ ഭാഗമാണ്. 370 കിലോമീറ്ററിലേറെ പൈപ്പ് ലൈനാണ് നിലവിലുള്ളത്. എല്ലാ വാണിജ്യ-വ്യവസായ, പാർപ്പിട മേഖലകളെയും ഡിസ്ട്രിക്ട് കൂളിങ് ശൃംഖലയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്.

Leave A Reply