ദുഃഖാചരണം; ഷാർജയിലെ എല്ലാ പാർക്കുകളും അടച്ചിടും

ദുഃഖാചരണത്തിന്റെ ഭാഗമായി ഷാർജയിലെ എല്ലാവിധ പാർക്കുകളും അടച്ചിടുന്നതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. മേയ് 17 മുതൽ മാത്രമേ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കൂ. മേയ് 14 മുതൽ 16 വരെ നഗരത്തിലെ പൊതുപാർക്കിങ്ങുകൾ സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി നേരത്തേ അറിയിച്ചിരുന്നു.

ശൈഖ് ഖലീഫയോടുള്ള ആദരസൂചകമായി വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ പ്രാദേശിക വകുപ്പുകൾ സ്വകാര്യ മേഖല എന്നിവയെല്ലാം പ്രവർത്തനം താത്‌കാലികമായി നിർത്തിവെച്ചതിനെത്തുടർന്നാണ് തീരുമാനം.

Leave A Reply