ചെന്നൈയിൽ ഡി.എം.കെ. പ്രാദേശികനേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈയിൽ ഡി.എം.കെ. പ്രാദേശികനേതാവിനെ വെട്ടിക്കൊലപ്പെടുത്തി.തിരുവൊട്ടിയൂർ ഏഴാംവാർഡ് ഡി.എം.കെ. സെക്രട്ടറി വൈ. ചക്രപാണിയെ (65) ആണ്‌ വിവാഹേതരബന്ധവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കൊലപ്പെടുത്തിയത്. ഇയാളുടെ ശരീരഭാഗങ്ങൾ പത്തുകഷണങ്ങളായി വെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കണ്ടെടുത്തത്.

ഇയാളുമായി ബന്ധം പുലർത്തിയിരുന്ന തമിം ഭാനുവിന്റെ വീട്ടിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ ഭാനുവിനെയും സഹോദരൻ വസിം പാഷയെയും പോലീസ് അറസ്റ്റുചെയ്തു. കൃത്യം ചെയ്യാൻ വസിം പാഷയെയും തമിം ഭാനുവിനെയും സഹായിച്ച ഓട്ടോഡ്രൈവർ ബാബു ഒളിവിലാണ്.

Leave A Reply