ചാർധാം യാത്ര; 12 ദിവസത്തിനുള്ളിൽ 31 തീർഥാടകർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ്

ഈവർഷം ചാർധാം യാത്ര ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ 31 തീർഥാടകർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് അറിയിച്ചു.ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം, പർവതമേഖലയിലെ അസുഖങ്ങൾ എന്നിവമൂലമാണ് മരണങ്ങൾ.

നിലവിൽ, തീർഥാടനവഴികളിൽ ആരോഗ്യപരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. ഷൈൽജ പറഞ്ഞു.

Leave A Reply